ബുസ്താനാബാദ് യുണിറ്റ് SSF ഹൈസ്കൂള് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിച്ച എജു വിഷന് 2011 മെയ് 13 നു സമാപിക്കും .പതിമൂന്നു ദിവസം നീണ്ടു നിന്ന ക്ലാസില് ഇംഗ്ലീഷ് ,ഹിന്ദി ,മാത്തമാടിക്സ് എന്നീ വിഷയങ്ങള്ക്ക് പ്രഗത്ഭരായ അധ്യാപകര് ക്ലാസെടുത്തു.ഓരോ വിഷയങ്ങള്ക്കും നാല് ദിവസമായിരുന്നു ക്ലാസ് .അവസാന ദിവസം മോറല് ഗയ്ഡന്സോടെ സമാപിക്കും.ഈ പ്രാവശ്യം പ്രതീക്ഷിച്ചതിലും കൂടുതല് അഡ്മിഷന് വന്നതിനാല് അടുത്ത വര്ഷം വിപുലമായി നടത്താന് യുണിറ്റ് കമ്മിറ്റി തീരുമാനിച്ചു .ക്ലാസ് വളരെ പഠനാര്ഹാവും ഉപരി പഠനത്തില് അവശ്യവുമായ കാര്യങ്ങളാണെന്ന് വിദ്യാര്ഥികള് പറഞ്ഞു .
Friday, May 6, 2011
Tuesday, May 3, 2011
ഇനി എത്ര നാള് കാത്തിരിക്കണം ?
കത്തറമ്മല് ചോയി മഠം റോഡ് എന്ന് പണി അവസാനിക്കും എന്നത് ഒരു ചോദ്യ ചിഹ്നമാവുകയാണ് .പെരു വഴിയിലിട്ടു പണി തീര്ക്കാതെ കോറി വേസ്റ്റ് ഇട്ടതില് അഴിമതിയുണ്ടെന്ന് പറഞ്ഞു കരാറുകാരനും മേലുദ്യോഗസ്ഥരും തെറ്റിയത് നാട്ടുകാരെ വീണ്ടും ആശങ്കയിലാക്കി
Thursday, February 17, 2011
MEELAD PHOTOS
There are too many photos of meelad.so i can't upload each photo.I will upload a vedio having the complete photos of meelad soon.I am really sorry for the inconvenience
Friday, February 11, 2011
മദ്ഹുല് റസൂല് പ്രഭാഷണം
ബുസ്താനാബാദ് :മുജമ്മഉസ്സഖാഫ ത്തില് ഇസ്ലാമിയ്യയില് നാളെ(12.02.2011 ശനി )7.00 PM നു നടക്കുന്ന മദ്ഹുല് റസൂല് പരിപാടിയില് മര്കസ് ജനറല് മാനേജര് സി .മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും .മദ്രസ വിദ്യാര്ത്ഥികളുടെ കലാപരിപാടിയും മൗലിദ് പാരായണവും തുടര്ന്ന് അന്ന ദാനവും ചൊവ്വാഴ്ച രാവിലെ 7.30 നു കരക്കാട്ടില് സയ്യിദ് ആറ്റക്കോയ തങ്ങള് പതാക ഉയര്തുന്നടോടെ തുടക്കമാകും .
Wednesday, February 2, 2011
മദ്യ വിരുദ്ധ പൊതു യോഗം നടത്തി
ബുസ്താനാബാദ്:യുവ തലമുറയില് ദിനം പ്രതി വര്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും മദ്യപനതിനെതിരെ ബോധവതകരിക്കുന്നതിനും വേണ്ടി ബുസ്താനാബാദ് യുണിറ്റ് SYS ,SSF സംയുക്തമായി മദ്യ വിരുദ്ധ പൊതുയോഗം നടത്തി.ആലി മാസ്റ്റര് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ) യോഗം ഉദ്ഘാടനം ചെയ്തു .മുഹമ്മദലി ബാകവി അധ്യക്ഷത വഹിച്ചു .ഹമീദ് മാസ്റ്റര് (മുസ്ലിം ലീഗ് യുണിറ്റ് സെക്രട്ടറി ),ഹുസൈന് മാസ്റ്റര് ,സുരേഷ് (സിപിഎം ലോക്കല് കമ്മിറ്റി സെക്രട്ടറി ) എന്നിവര് ആശംസകള് നേര്ന്നു .സുഹൈല് ബുസ്താനാബാദ് സ്വാഗതവും ഇമ്പിച്ചി അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു
Subscribe to:
Posts (Atom)